2019-20 ലെ സംസ്ഥാന ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍
പ്രദര്‍ശനങ്ങള്‍ക്കും പുരസ്ക്കാരങ്ങള്ക്കുമുള്ള അപേക്ഷകള്‍ ക്ഷണിച്ചു.
കേരള ലളിതകലാ അക്കാദമിയുടെ 2019-20ലെ സംസ്ഥാന വാര്‍ഷിക ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ക്കും പുരസ്ക്കാരങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെടുവാനുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നു.
50,000/- രൂപയുടെ ഒരു മുഖ്യ സംസ്ഥാന പുരസ്ക്കാരവും 25,000/- രൂപയുടെ രണ്ട് ഓണറബിള്‍ മെന്‍ഷന്‍ പുരസ്ക്കാരങ്ങളുമാണ് രണ്ടു വിഭാഗങ്ങളിലും നല്‍കുന്നത്.
ഫോട്ടോഗ്രാഫി പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 2018 ജനുവരി 1ന് ശേഷം എടുത്ത മൂന്ന് ചിത്രങ്ങളുടെയും കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 2018 ജനുവരി 1ന് ശേഷം രചിച്ച മൂന്ന് കാര്‍ട്ടൂണുകളുടെയും 10 ഇഞ്ച് നീളവും ആനുപാതിക വീതിയും വരുന്ന ഫോട്ടോഗ്രാഫുകള്‍ ചിത്രത്തിന്റെ ശീര്‍ഷകം, കലാകാരന്റെ ലഘുജീവചരിത്രക്കുറിപ്പ്, പൂര്‍ണ്ണമേല്‍വിലാസം (ഫോണ്‍ നമ്പറടക്കം) എന്നിവ രേഖപ്പെടുത്തി 2020 ഒക്ടോബര്‍ 08-ാം തീയതിക്കകം സെക്രട്ടറി, ‘കേരള ലളിതകലാ അക്കാദമി, തൃശൂര്‍ - 20’ എന്ന മേല്‍വിലാസത്തില്‍ അയയ്ക്കുവാന് അഭ്യര്‍ത്ഥിക്കുന്നു.
ഫോട്ടോഗ്രാഫി പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവര്‍ ഫോട്ടോകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം. ഫോട്ടോഗ്രാഫിയുടെ കവറിനു പുറത്ത് ‘സംസ്ഥാന ഫോട്ടോഗ്രാഫി പ്രദര്‍ശനം - 2019-2020’ എന്നും കാര്‍ട്ടൂണിന്റെ കവറിനു പുറത്ത് ‘സംസ്ഥാന കാര്‍ട്ടൂണ്‍ പ്രദര്‍ശനം - 2019-2020’ എന്നും രേഖപ്പെടുത്തണം. ഫോട്ടോഗ്രാഫുകള്‍ തിരികെ ലഭിക്കുവാന്‍ സ്വന്തം മേല്‍വിലാസമെഴുതി മതിയായ സ്റ്റാമ്പ് പതിച്ച കവര്‍ കൂടി ഇതോടൊപ്പം അയയ്ക്കുക. കൂടാതെ താങ്കളുടെ ലഘുജീവചരിത്രക്കുറിപ്പ് (വേഡ്/പേജ്മേക്കര്‍ ഫോര്‍മാറ്റ്), അപേക്ഷകന്റെ ഫോട്ടോ, കലാസൃഷ്ടികളുടെ ഇമേജുകള്‍ (2mbയ്ക്കും - 3mbയ്ക്കും ഇടയില്‍ ഇമേജ് സൈസ്) 300 DPIയില്‍ സിഡി സഹിതം അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.
ഫോട്ടോഗ്രാഫിന്റെ മുന്‍വശത്ത് വിശദാംശങ്ങളോ ശീര്‍ഷകമോ എഴുതാന്‍ പാടില്ല. പ്രദര്‍ശനത്തിനുള്ള പ്രാഥമിക തെരഞ്ഞെടുപ്പിനുശേഷം അര്‍ഹരായ കലാകാരന്മാരെ നേരിട്ട് അറിയിക്കുന്നതാണ്. പ്രാഥമിക തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരുടെയും ഫോട്ടോഗ്രാഫുകള്‍ സംസ്ഥാന പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.
ഫോട്ടോഗ്രാഫി വിഭാഗത്തില്‍ പ്രദര്‍ശനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രികള്‍ എന്‍ട്രിഫോറം ലഭിച്ചതിനുശേഷം പ്രദര്‍ശനത്തിന് അനുയോജ്യമായ വിധത്തില്‍ ഒരു ഭാഗം 18'' വലുപ്പത്തില്‍ കുറയാത്ത പ്രിന്റുകളും, കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ പ്രദര്‍ശനത്തിന് അനുയോജ്യമായ വിധത്തില്‍ A3 സൈസിലും നല്ല നിലവാരത്തില്‍ ഫ്രെയിം ചെയ്ത് 15 ദിവസത്തിനകം അക്കാദമി നിര്‍ദ്ദേശിക്കുന്ന ഗ്യാലറികളില്‍ എത്തിക്കണം. എന്‍ട്രിയോടൊപ്പം എന്‍ട്രീഫീസ് 50/- രൂപ ഗ്യാലറിയില്‍ അടയ്ക്കേണ്ടതാണ്. 2019 ജനുവരിയില്‍ 18 വയസ്സ് പൂര്ത്തിയായിട്ടുള്ളവര്ക്കും കലാരംഗത്ത് സജീവമായിട്ടുള്ളവര്‍ക്കും മാത്രമേ സംസ്ഥാന പ്രദര്‍ശനത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. സംസ്ഥാന ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിനുള്ള അപേക്ഷ ഫോറം അക്കാദമിയുടെ വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്.